Posted On
date_range Updated On
date_range പി. ജയരാജന്‍റെ ജാമ്യഹരജിയിൽ വിധി ഇന്ന്
കണ്ണൂർ: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലുള്ള സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ സമര്‍പ്പിച്ച ജാമ്യ ഹരജിയില്‍ കോടതി ഇന്ന് വിധി പറയും. തലശേരി ജില്ലാ സെഷന്‍സ് കോടതി ഇന്നലെ ഇരു വിഭാഗത്തിന്‍റെയും വിശദമായ വാദം കേട്ട ശേഷമാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിയത്. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടന്ന് സി.ബി.ഐ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് ഡയറി വിശദമായി പരിശോധിച്ച കോടതി പ്രോസിക്യൂഷനില്‍ നിന്ന് ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.