Posted On
date_range Updated On
date_range പി. ജയരാജന്‍റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
കണ്ണൂര്‍/തലശ്ശേരി: പി. ജയരാജന്‍ സമര്‍പ്പിച്ച ജാമ്യഹരജിയില്‍ വിധി പറയുന്നത് തലശ്ശേരി ജില്ലാ സെഷന്‍സ് ജഡ്ജി വി.ജി. അനില്‍ കുമാര്‍ ചൊവ്വാഴ്ചത്തേക്ക് മാറ്റി. ശനിയാഴ്ച ഇരുഭാഗത്തിന്‍െറയും വാദം കേട്ടശേഷം വിധി പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ കേസ് പരിഗണിച്ച കോടതി, സി.ബി.ഐ പ്രോസിക്യൂട്ടര്‍ ഹാജരാണോ എന്ന് ആരാഞ്ഞപ്പോള്‍ പ്രോസിക്യൂട്ടര്‍ എസ്. കൃഷ്ണകുമാര്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. മാര്‍ച്ച് 15നാണ് ജയരാജന്‍ ജാമ്യഹരജി സമര്‍പ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.