Posted On
date_range Updated On
date_range നിലം നികത്തുന്നത് തടയുന്നതിനിടയില്‍ സംഘര്‍ഷം; മൂന്ന് പേര്‍ക്ക് പരിക്ക്
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ നിലം നികത്തുന്നത് തടയുന്നതിനിടയുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്്. പെരിമ്പാവൂര്‍ തട്ടശ്ശേരി മലക്കപ്പൊടി ജംഗ്ഷനിലെ ചിറങ്ങന്‍ കുളങ്ങരപ്പാടം നികത്തുന്നത് തടഞ്ഞപ്പോഴാണ് സംഘര്‍ഷമുണ്ടായത്.
മുല്ലശ്ശേരി വീട്ടില്‍ ജയന്‍ (45), വിനോദ് (32), അമ്മിണി(70) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ 9.30 നായിരുന്നു സംഭവം. നിലംനികത്തുന്നതിനെതിരെ ജില്ലാ കലക്ടറുടെയും പഞ്ചായത്ത് അധികൃതരുടെയും സറ്റോപ് മെമ്മോ നിലനില്‍ക്കവെ നിയമവിരുദ്ധമായി നിലം നികത്താന്‍ ഉടമ ശ്രമിച്ചെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.