ഭാര്യയുടെ നഗ്നചിത്രങ്ങള്‍ അമ്മായിയപ്പന് അയച്ച യുവാവ് അറസ്റ്റില്‍

ചേര്‍ത്തല: ഭാര്യയുടെ നഗ്നചിത്രങ്ങള്‍ ഭാര്യാപിതാവിന് അയച്ചുകൊടുത്ത യുവാവിനെ ചേര്‍ത്തല പൊലീസ് അറസ്റ്റുചെയ്തു. കാസര്‍കോട് ചെറുവത്തൂര്‍ മടക്കര അമൃതാലയം വീട്ടില്‍ കെ.പി. മനീഷാണ് (27) അറസ്റ്റിലായത്. ഭാര്യയുടെ നഗ്നചിത്രങ്ങള്‍ സീഡിയിലാക്കി ഭാര്യാപിതാവിന് അയച്ചുകൊടുക്കുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായും കണ്ടത്തെി. ചേര്‍ത്തല സ്വദേശിയായ 22കാരിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ആറുമാസം മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടാണ് മനീഷ് യുവതിയെ വിവാഹം കഴിച്ചത്. ഗുരുവായൂരില്‍ താലികെട്ടുകയും കാസര്‍കോടുള്ള ക്ഷേത്രത്തില്‍ വിവാഹം നടത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്നാണ് ഇവര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ആരംഭിച്ചത്.
സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം ബുദ്ധിമുട്ടിച്ചതിനെ തുടര്‍ന്ന് യുവതി ചേര്‍ത്തലയിലെ വീട്ടിലേക്ക് പോന്നു. കമ്പ്യൂട്ടര്‍ വിദഗ്ധനാണ് മനീഷ്. യുവതി കാസര്‍കോടുനിന്നും പോന്നതിന് പിന്നാലെയാണ് നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ സീഡി പിതാവിന്‍െറ പേരില്‍ വീട്ടിലേക്ക് അയച്ചത്. ഫേസ്ബുക്കിലും യുട്യൂബിലും വാട്സാപ്പിലും വിഡിയോദൃശ്യങ്ങള്‍ ഇയാള്‍ പ്രചരിപ്പിച്ചു. ഇതേ തുടര്‍ന്നാണ് യുവതി ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.