Posted On
date_range Updated On
date_range ബജറ്റ് വിറ്റെന്ന ആരോപണം: എന്ത് കൊണ്ട് മാണി നിയമനടപടി സ്വീകരിച്ചില്ല -ഫ്രാൻസിസ് ജോർജ്
കോട്ടയം: ബജറ്റ് വിറ്റെന്ന ഗുരുതര ആരോപണം ഉന്നയിച്ചവർക്കെതിരെ കെ.എം മാണി നിയമനടപടികൾ സ്വീകരിക്കാൻ തയാറാകാതിരുന്നത് എന്തു കൊണ്ടെന്ന് വ്യക്തമാക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ്. ബാർകോഴ കേസിൽ രാജിവച്ച .മാണി തന്റെ വകുപ്പുകൾ പാർട്ടിയിലെ എം.എൽ.എമാർക്ക് കൈമാറാതെ മുഖ്യമന്ത്രിയെ ഏൽപിച്ചത് സ്വന്തം എം.എൽ.എമാരോടുള്ള വിശ്വാസക്കുറവു കൊണ്ടാണോയെന്നും അദ്ദേഹം ചോദിച്ചു. കോട്ടയം പ്രസ്ക്ലബിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.