സദാചാര പൊലീസ് ചമഞ്ഞ് മര്‍ദനം; യുവാവ് മരിച്ചു

മങ്കട (മലപ്പുറം): സംശയാസ്പദ സാഹചര്യത്തില്‍ വീട്ടില്‍ കാണപ്പെട്ട യുവാവ് നാട്ടുകാരുടെ മര്‍ദനമേറ്റ് മരിച്ചു. മങ്കട കൂട്ടില്‍ കുന്നശ്ശേരി നസീര്‍ ഹുസൈനാണ് (41) മരിച്ചത്. മങ്കടക്കടുത്ത് കൂട്ടിലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. മര്‍ദനത്തില്‍ ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം. സംഭവത്തില്‍ പെരിന്തല്‍മണ്ണ സി.ഐ എ.എം. സിദ്ദീഖ് കേസെടുത്തു. പ്രതികളെന്ന് സംശയിക്കുന്ന നാലുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ടുപേര്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഒറ്റക്ക് താമസിക്കുന്ന യുവതിയുടെ വീട്ടില്‍ നസീര്‍ ഹുസൈനുണ്ടെന്നറിഞ്ഞ് സമീപത്ത് താമസിക്കുന്ന യുവതിയുടെ ഭര്‍തൃസഹോദരന്‍ സ്ഥലത്തത്തെുകയായിരുന്നു. തുടര്‍ന്ന് വാതില്‍ പുറത്തുനിന്ന് അടച്ചശേഷം നാട്ടുകാരെ വിവരമറിയിച്ചു. ആളുകള്‍ വീട്ടുപരിസരത്ത് എത്തിയതോടെ നസീര്‍ ഹുസൈന്‍ വാതില്‍ അകത്തുനിന്ന് കുറ്റിയിട്ടു. തുറക്കാന്‍ കൂട്ടാക്കാത്തതിനെതുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തുകടന്നാണ് മര്‍ദിച്ചത്. അവശനായ യുവാവിനെ നാട്ടുകാരില്‍ ചിലര്‍ പെരിന്തല്‍മണ്ണ ആശുപത്രിയിലത്തെിക്കുമ്പോഴേക്കും മരിച്ചു.
നസീര്‍ ഹുസൈന്‍െറ ശരീരമാസകലം പരിക്കേറ്റു. വീടിനകത്തെ മുറിയുടെ ചുമരില്‍ രക്തക്കറകളുണ്ട്. വീട്ടില്‍ കണ്ട രക്തക്കറ ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും പരിശോധനക്കെടുത്തു. പെരിന്തല്‍മണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയില്‍നിന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് മാറ്റി.
സംഭവമറിഞ്ഞ് ഓടിയത്തെിയപ്പോള്‍ എട്ടുപേര്‍ ചേര്‍ന്ന് പട്ടികയും മറ്റുമായി നസീര്‍ ഹുസൈനെ മര്‍ദിക്കുകയായിരുന്നുവെന്ന് സഹോദരന്‍ നവാസ് പറഞ്ഞു. മര്‍ദനത്തില്‍ ശരീരമാസകലം പരിക്കേറ്റതായും വെള്ളം ചോദിച്ചപ്പോള്‍ നല്‍കാന്‍ സമ്മതിച്ചില്ളെന്നും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അനുവദിച്ചില്ളെന്നും നവാസ് പറഞ്ഞു. യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. കൂട്ടില്‍ പരേതനായ കുന്നശ്ശേരി അബ്ദുല്‍ അസീസിന്‍െറ മകനാണ് നസീര്‍ ഹുസൈന്‍. ഭാര്യ: ഫാത്തിമത്ത് ഷീബ. മക്കള്‍: ഫിദ, ഫാദില്‍, നിദ. മറ്റ് സഹോദരങ്ങള്‍: മുനീര്‍, ഹാജറുമ്മ. നസീര്‍ ഹുസൈന്‍െറ മൃതദേഹം ചൊവ്വാഴ്ച രാത്രി ഒമ്പതിന് കൂട്ടില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

 

Full View

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.