Posted On
date_range Updated On
date_range കുടുംബത്തിലെ നാലുപേര്‍ തൂങ്ങിമരിച്ച നിലയില്‍
കുഴല്‍മന്ദം: ഇരട്ട സഹോദരികളെയും മാതാപിതാക്കളെയും വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്തെി.
മാത്തൂര്‍ നെല്ലിയംപറമ്പ് ബാലകൃഷ്ണന്‍ (60), ഭാര്യ രാധാമണി (52) ഇരട്ടകളായ ദൃശ്യ, ദര്‍ശന (20) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് ആറിന് ശേഷം ഇവരെ സമീപവാസികള്‍ കണ്ടിട്ടുണ്ട്. രാത്രി എട്ടോടെ ബാലകൃഷ്ണന്‍െറ മകന്‍ ദിഗ്വരാജ് എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. മൃതദേഹങ്ങള്‍ തിങ്കളാഴ്ച ഇന്‍ക്വസ്റ്റ് നടത്തും.
ദിഗ്വരാജ് മറ്റൊരു സമുദായത്തിലെ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനൊരുങ്ങിയതാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് സൂചനയുണ്ട്.
അടുത്തിടെ നാട്ടിലത്തെിയ പ്രവാസിയായ ദിഗ്വരാജ് തിങ്കളാഴ്ച തിരിച്ചുപോകാനുള്ള ഒരുക്കത്തിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.