Posted On
date_range Updated On
date_range സരിതയെ അറിയാമെന്നും കത്ത് കണ്ടിട്ടില്ലെന്നും ഗണേഷ് കുമാർ
കൊച്ചി: 2012 മുതൽ ലക്ഷ്മി നായർ എന്ന പേരിൽ സരിത നായരെ തനിക്ക് അറിയാമെന്ന് കെ.ബി ഗണേഷ് കുമാർ എം.എൽ.എ. മന്ത്രിയായിരിക്കെ എറണാകുളം ഗസ്റ്റ്ഹൗസിൽവെച്ചാണ് സരിതയെ ആദ്യമായി കാണുന്നതെന്നും സോളാർ കമീഷൻ മുമ്പാകെ ഗണേഷ് കുമാർ മൊഴി നൽകി.
ടീം സോളാർ കമ്പനിയുടെ തൃപ്പൂണിത്തുറയിലെ സ്ഥാപനം ഉദ്ഘാടനം ചെയ്യുന്നതിന് ക്ഷണിക്കാൻ വേണ്ടിയാണ് വന്നത്. എന്നാൽ, തനിക്ക് അന്ന് ഡേറ്റ് ഉണ്ടായിരുന്നില്ല. തുടർന്ന് മുഖ്യമന്ത്രിയുടെ ഒാഫീസ് ഇടപെട്ട് പ്രത്യേക ശിപാർശ ചെയ്തതിനെ തുടർന്നാണ് ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തതെന്നും ഗണേഷ് മൊഴി നൽകി.
പെരുമ്പാവൂർ പൊലീസിന്‍റെ കസ്റ്റഡിയിലിരിക്കെ സരിത എഴുതിയ കത്ത് താൻ കണ്ടിട്ടില്ല. കത്തിനെ കുറിച്ച് കേട്ടറിവ് മാത്രമാണ് തനിക്കുള്ളതെന്നും ഗണേഷ് കുമാർ സോളാർ കമീഷൻ മുമ്പാകെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.