Posted On
date_range Updated On
date_range നാവികന്‍ ആത്മഹത്യ ചെയ്തു
കൊച്ചി: നാവിക സേനാ ആസ്ഥാനത്ത് നാവികന്‍ ആത്മഹത്യ ചെയ്ത നിലയി കാണപ്പെട്ടു. രാജസ്ഥാന്‍ നാഗൂര്‍ സ്വദേശിയായ രൂപ റാം (25) ആണ് മരിച്ചത്. നേവല്‍ എയര്‍ക്രാഫ്റ്റ് യാര്‍ഡിലെ ഇലക്ട്രിക്കല്‍ ആര്‍ടിഫൈസര്‍ (എയര്‍ റേഡിയോ) ആയി ജോലി ചെയ്യുന്ന ഇദ്ദേഹം ജോലി സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഇന്നലെ മറ്റ് ജീവനക്കാര്‍ ജോലിക്കത്തെിയപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ഹാര്‍ബര്‍ ടെര്‍മിനസ് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. നാവിക സേന സ്വന്തം നിലക്കും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ച നാവികന് ഭാര്യയും ഒമ്പതുമാസം പ്രായമുള്ള മകനുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.