വിഗ്രഹക്കടത്ത്: തിരുവനന്തപുരത്തെ കൊറിയര്‍ സര്‍വിസും അന്വേഷണ പരിധിയില്‍

ചെന്നൈ: കോടിക്കണക്കിന് രൂപയുടെ പൗരാണിക വിഗ്രഹങ്ങള്‍ ചെന്നൈയില്‍ പിടിച്ചെടുത്ത സംഭവത്തില്‍ തിരുവനന്തപുരത്തെ കൊറിയര്‍ സര്‍വിസ് സ്ഥാപനവും അന്വേഷണ പരിധിയിലേക്ക്. മുംബൈയില്‍നിന്ന് ചെന്നൈയിലേക്ക് വിഗ്രഹങ്ങള്‍ എത്തിച്ചിരുന്നത് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊറിയര്‍ സര്‍വിസിലൂടെയായിരുന്നു. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളില്‍നിന്നും മറ്റും കാണാതായ പൗരാണിക വിഗ്രഹങ്ങള്‍ തമിഴ്നാട്ടിലേക്ക് കടത്താന്‍ തിരുവനന്തപുരത്തെ കൊറിയര്‍ സര്‍വിസിന്‍െറ സഹകരണം ലഭിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ഉടമകളെയും ജീവനക്കാരെയും ചോദ്യംചെയ്യാനും വിശദമായ അന്വേഷണം നടത്താനും ചെന്നൈയില്‍നിന്ന് പ്രത്യേക പൊലീസ് സംഘം ഉടന്‍ കേരളത്തിലത്തെും.

മുഖ്യപ്രതി ആന്ധ്ര സ്വദേശിയായ ദീനദയാളിന്‍െറ ചെന്നൈ ആല്‍വാര്‍പേട്ടിലെ വീനസ് കോളനിയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കൊറിയര്‍ സ്ഥാപനവുമായി ബന്ധപ്പെട്ട രേഖകള്‍ പൊലീസിന് ലഭിച്ചത്. ദീനദയാലിന്‍െറ ചെന്നൈയിലെ വിവിധ കേന്ദ്രങ്ങളില്‍ തുടരുന്ന പരിശോധനകളില്‍ 180ഓളം വിഗ്രഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ബംഗളൂരു കേന്ദ്രീകരിച്ച് വിഗ്രഹവില്‍പന നടന്നിരുന്നതായ വിവരത്തത്തെുടര്‍ന്ന് കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിച്ചിട്ടുണ്ട്. കണ്ടെടുത്ത വിഗ്രഹങ്ങളുടെ വില മതിച്ചിട്ടില്ല. പഞ്ചലോഹങ്ങളിലും പുരാതന ശിലകളിലും നിര്‍മിച്ച ഇവക്ക് കോടികളുടെ വിലയുണ്ടാകാനാണ് സാധ്യത. ചോള, ഹൊയ്സാന രാജവംശ കാലഘട്ടത്തില്‍ നിര്‍മിച്ചവയാണ് ഭൂരിപക്ഷം വിഗ്രഹങ്ങളുമെന്നാണ് പ്രാഥമിക നിഗമനം.

വിഗ്രഹങ്ങള്‍ കണ്ടെടുത്ത സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്ഥാപന ഉടമ ദീനദയാള്‍, സഹായികളായ മന്‍സിങ്, കുമാര്‍, രാജമണി എന്നിവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ദീനദയാലിന്‍െറ പേരില്‍ 2002ല്‍  തമിഴ്നാട് പൊലീസ് കേസെടുത്തിരുന്നു. വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് വിഗ്രഹ വില്‍പന സ്ഥാപനങ്ങള്‍ നടത്തിയിരുന്ന ദീനദയാള്‍ കോടികളുടെ ബിസിനസാണ് ഈ മേഖലയില്‍ നടത്തിയിരുന്നത്. രാജ്യത്തിന് പുറത്തേക്കും വിഗ്രഹങ്ങള്‍ കടത്തിയിട്ടുണ്ടാകാമെന്ന സംശയത്തില്‍ ആ ദിശയിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.