Posted On
date_range Updated On
date_range ബി.ജെ.പിയുമായുള്ള ഐക്യം എന്നും ഉണ്ടാകണമെന്നില്ല -വെള്ളാപള്ളി
കൊച്ചി: ബി.ജെ.പിയുമായുള്ള ബന്ധം എന്നും നിലനില്കണമെന്നില്ളെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഇത് രാഷ്ട്രീയമാണ്, രാഷ്ട്രീയത്തില്‍ മാറ്റം സംഭവിക്കുമ്പോള്‍ ബി.ഡി.ജെ.എസിനും അതിനനുസരിച്ച് മാറേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി
നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് തിളക്കമാര്‍ന്ന വിജയം ലഭിച്ചതിന് പിന്നില്‍ ബി.ഡി.ജെ.എസ് ആണെന്ന് വെള്ളാപ്പള്ളി അവകാശപ്പെട്ടു. ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥികള്‍ മല്‍സരത്തിന് ഉണ്ടായിരുന്നത് കൊണ്ടാണ് യു.ഡി.എഫ് വോട്ടുകള്‍ എല്‍.ഡി.എഫിന് കിട്ടിയതും ഭൂരിപക്ഷം ഉയര്‍ത്താന്‍ കഴിഞ്ഞതെന്നും മാതൃഭൂമി ന്യൂസിന് നല്കിയ അഭിമുഖത്തില്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.