Posted On
date_range Updated On
date_range എം.സി. ദത്തന്‍ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ്
തിരുവനന്തപുരം: പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനും വിക്രം സാരാഭായി സ്പേസ് സെന്‍റര്‍ മുന്‍ ഡയറക്ടറുമായ എം.സി. ദത്തനെ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവായി നിയമിക്കാന്‍ തീരുമാനം. 40 വര്‍ഷത്തിലേറെ ബഹിരാകാശ ഗവേഷണരംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട് ഇദ്ദേഹം. 30ലധികം വിക്ഷേപണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. 2014ലെ പത്മശ്രീ അവാര്‍ഡ് ജേതാവായ എം.സി. ദത്തന്‍ തിരുവനന്തപുരം വര്‍ക്കല സ്വദേശിയാണ്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് ശാസ്ത്ര ഉപദേഷ്ടാവിനെ നിയമിക്കുന്നത്. തൃശൂര്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍നിന്ന് കെമിക്കല്‍ എന്‍ജിനീയറിങ് ബിരുദം കരസ്ഥമാക്കിയ ഇദ്ദേഹം 1972ലാണ് ഐ.എസ്.ആര്‍.ഒയില്‍ പ്രവേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.