വി.എസിന്‍റെ പദവി: തീരുമാനം എൽ.ഡി.എഫിന് വിട്ടു

തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവ് വി.എസ്.അച്യുതാനന്ദന്‍റെ പദവി സംബന്ധിച്ച് ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനമായില്ല. മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച നടന്നുവെങ്കിലും തീരുമാനം എൽ.ഡി.എഫിനു വിട്ടു. വി.എസി​െൻറ പദവി സംബന്ധിച്ച് മന്ത്രിസഭായോഗം തീരുമാനമെടുക്കുമെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായ ധാരണ. വി.എസിന് കാബിനറ്റ് റാങ്കോടെ അനുയോജ്യമായ പദവി നല്‍കാന്‍ സി.പി.എം പോളിറ്റ് ബ്യൂറോയില്‍ ധാരണയായിരുന്നു. നിയമവശങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടായിരിക്കും തീരുമാനമെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചിരുന്നു

സര്‍ക്കാരിനു മുകളിലോ മുഖ്യമന്ത്രിക്കു താഴെയോ ആയിരിക്കില്ല വി.എസിന്‍റെ പദവിയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നൽകുന്ന സൂചന.വി.എസ്. അച്യുതാനന്ദനെ കാബിനറ്റ് റാങ്കുള്ള അധ്യക്ഷനാക്കി സംസ്‌ഥാനത്ത് ഭരണപരിഷ്‌കാര കമ്മിഷൻ (എ.ആർ.സി) രൂപീകരിക്കുമെന്നാണ് സി.പി.എം സംസ്‌ഥാന സെക്രട്ടേറിയറ്റിൽ ധാരണയായതായാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. മുൻമുഖ്യമന്ത്രിമാരായ ഇ.എം.എസ് നമ്പൂതിരിപ്പാട്, ഇ.കെ.നായനാർ, മുൻ കേന്ദ്ര കാബിനറ്റ് സെക്രട്ടറി എം.കെ.വെള്ളോടി എന്നിവർ വഹിച്ചിട്ടുള്ള സ്‌ഥാനത്തോട് താൽപര്യക്കുറവില്ലെന്ന് വിഎസും വ്യക്‌തമാക്കിയതായാണു സൂചന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.