Posted On
date_range Updated On
date_range നടി കാവ്യാ മാധവന്‍െറ പേരില്‍ വ്യാജ ഫേസ്ബുക് പ്രഫൈല്‍: പ്രതി പിടിയില്‍
കൊച്ചി: നടി കാവ്യാ മാധവന്‍െറ പേരില്‍ വ്യാജ ഫേസ്ബുക് അക്കൗണ്ട് നിര്‍മിച്ച് ചിത്രങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. പന്തളം സ്വദേശി അരവിന്ദ് ബാബുവാണ് കൊച്ചിയില്‍ അറസ്റ്റിലായത്. തന്‍െറ പേരില്‍ വ്യാജ പ്രഫൈല്‍ നിര്‍മിച്ചതായി നടി കൊച്ചി പൊലീസ് കമീഷണര്‍ എം.പി. ദിനേശിന് നേരിട്ട് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഡെപ്യൂട്ടി കമീഷണര്‍ അരുള്‍കൃഷ്ണന്‍െറ നേതൃത്വത്തില്‍ സിറ്റി സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. നടിയുടെ ചിത്രവും പേരും ഉപയോഗിച്ചതിനു പുറമെ അപകീര്‍ത്തികരമായ പോസ്റ്റുകളും അശ്ളീലച്ചുവയുള്ള കമന്‍റുകളും പ്രതി നിരന്തരം പ്രചരിപ്പിച്ചിരുന്നു. നാലു വര്‍ഷമായി ഇയാള്‍ ഈ ഫേസ്ബുക് അക്കൗണ്ട് ഉപയോഗിച്ചുവരുകയായിരുന്നു. നടിയുടെ പരാതിയില്‍ അന്വേഷണം നടത്തിയ സൈബര്‍ സെല്‍ 12ഓളം വ്യാജ പ്രഫൈലുകള്‍ കാവ്യാ മാധവന്‍േറതായി കണ്ടത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.