ന്യൂഡല്‍ഹി: കുളച്ചല്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ കേന്ദ്ര സര്‍ക്കാറുമായുള്ള ചര്‍ച്ചക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലത്തെി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്രമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം ശനിയാഴ്ച ആരംഭിക്കുന്ന സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് മടങ്ങുക.

കേരളത്തിന്‍െറ പൊതുവായ വികസന ആവശ്യങ്ങളുമായാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുന്നത്. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ഭീഷണിയാകുംവിധം  കുളച്ചല്‍ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയതിലുള്ള ആശങ്ക മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഉന്നയിക്കും. വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവുമായുള്ള ചര്‍ച്ചയില്‍ കണ്ണൂര്‍ വിമാനത്താവളവും രാസവകുപ്പ് മന്ത്രി അനന്ത്കുമാറുമായുള്ള ചര്‍ച്ചയില്‍ ഫാക്ട് പുനരുദ്ധാരണവുമാകും മുഖ്യ വിഷയമാവുക.  
മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന്‍െറ പശ്ചാത്തലത്തിലാണ് പി.ബി യോഗം ചേരുന്നത്. 

ഇക്കാര്യം പിണറായി വിജയന്‍ പി.ബിയില്‍ നേരിട്ട് വിശദീകരിച്ചേക്കും.  ഇടതു സാമ്പത്തിക നയങ്ങളുമായി ചേര്‍ന്നുപോകാത്ത നിലപാടുള്ള ഗീതാ ഗോപിനാഥിനെ നിയമിച്ചതില്‍ വി.എസ്. അച്യുതാനന്ദന്‍ കത്തയക്കുകയും പ്രഭാത് നായിക് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നിരുന്നു. ഇതത്തേുടര്‍ന്ന് സംസ്ഥാന ഘടകത്തില്‍നിന്ന് കേന്ദ്ര നേതൃത്വം വിശദീകരണം തേടിയിരുന്നു. വളം സബ്സിഡി, താങ്ങുവില തുടങ്ങിയ ഇനങ്ങളിലുള്ള ചെലവ് വെട്ടിച്ചുരുക്കണമെന്ന ഗീതയുടെ കാഴ്ചപ്പാട്   ഇടതുപക്ഷ നിലപാടിന് നേര്‍ വിപരീതമാണ്. ഇങ്ങനെയൊരാള്‍ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ആകുന്നതിന്‍െറ വൈരുധ്യം സംബന്ധിച്ച ചോദ്യത്തില്‍ കഴമ്പുണ്ടെന്നാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെ സി.പി.എം കേന്ദ്ര നേതൃത്വത്തിന്‍െറ നിലപാട്.

സാമ്പത്തിക ഉപദേഷ്ടാവിനെ മാറ്റാനുള്ള നിര്‍ദേശം പി.ബിയില്‍നിന്ന് ഉണ്ടാകുമോയെന്നാണ് ഇടതുകേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്. അതേസമയം, ഗീതാ ഗോപിനാഥിന്‍െറ കാര്യത്തില്‍ മുഖ്യമന്ത്രി ഉറച്ച നിലപാടിലാണെന്നാണ് വിവരം. സര്‍ക്കാറിന്‍െറ ദൈനം ദിന സാമ്പത്തിക കാര്യങ്ങളില്‍ അവരുടെ  ഇടപെടല്‍ ഉണ്ടാകില്ളെന്നും നിക്ഷേപം ആകര്‍ഷിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലുള്ള ഉപദേശം മാത്രമാണ് സ്വീകരിക്കുകയെന്നുമാണ്് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.