Posted On
date_range Updated On
date_range വ്യാജ ഒപ്പിട്ട് 88.9 ലക്ഷം തട്ടിയ യുവാവ് അറസ്റ്റില്‍
കളമശ്ശേരി: പേഴ്സനല്‍ മാനേജരുടെയും അക്കൗണ്ടന്റിന്െറയും വ്യാജ ഒപ്പിട്ട് 88.9 ലക്ഷം തട്ടിയ യുവാവിനെ കളമശ്ശേരി പൊലീസ് പിടികൂടി. കൊച്ചി മെട്രോയുടെ കരാറുകാരായ എല്‍ ആന്‍ഡ് ടിയിലെ അക്കൗണ്ട്സ് ഓഫിസറായ തിരുവനന്തപുരം കണ്ണമൂല സരസാലയില് വിനോദ് നായരെയാണ് (32) കളമശ്ശേരി സി.ഐ സി.ജെ മാര്‍ട്ടിന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മേയിലാണ് സംഭവം. സിറ്റി ബാങ്കിന്‍െറ എറണാകുളം എം.ജി റോഡ് ബ്രാഞ്ചിലെ മൂന്ന് ചെക്ക് ലീഫുകള്‍ ഉപയോഗപ്പെടുത്തിയാണ് 88,90,000 രൂപ രണ്ട് തവണകളിലായി തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. പണവുമായി മുങ്ങിയ ജീവനക്കാരന് നേരെ കൊളംബോയിലേക്കും അവിടെനിന്ന് ബാങ്കോക്കിലേക്കും കടന്നുവെന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.