Posted On
date_range Updated On
date_range കോടിയേരിയുടേത് കൊടി സുനിയുടെ ഭാഷ –യൂത്ത് കോണ്‍ഗ്രസ്
കൊച്ചി: അധികാരത്തിന്‍െറ ഭ്രാന്ത് പിടിച്ച കോടിയേരി ബാലകൃഷ്ണന്, ഗുണ്ട കൊടി സുനിയുടെ ഭാഷയില്‍ സംസാരിക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ്. തെരുവുഗുണ്ടകളുടെ നിലവാരത്തിലേക്ക് പാര്‍ട്ടി സെക്രട്ടറി തരംതാഴുന്നത് ജനാധിപത്യത്തിന് അപമാനകരമാണ്. അണികളെ നിയന്ത്രിക്കേണ്ട നേതാവ് അക്രമത്തിന് പ്രേരിപ്പിക്കുന്നത് ആസൂത്രിത കലാപത്തിന് ഗൂഢാലോചനയാണ്. കോടിയേരിക്കെതിരെ കേസെടുക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരെ വരുതിയിലാക്കാനും സെല്‍ഭരണം അടിച്ചേല്പിക്കാനും നടക്കുന്ന മാക്സിസ്റ്റ് ധിക്കാരത്തിന്െറ അവസാന ഉദാഹരണമാണ് കോടിയേരിയുടെ പ്രസ്താവന. ഇതിനെതിരെ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.