ഡല്‍ഹിയില്‍ മലയാളി കുത്തേറ്റ് മരിച്ച സംഭവം; യുവതി പിടിയില്‍

ന്യൂഡല്‍ഹി: മലയാളി വയോധികനെ ഡല്‍ഹിയിലെ ഫ്ളാറ്റില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതി  പിടിയില്‍. ഡല്‍ഹി പാലം സ്വദേശിയായ 25 കാരിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.  കവര്‍ച്ചയല്ല കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.
കൊല്ലപ്പട്ട വിജയകുമാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതി ചൂഷണം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഇയാള്‍ ഏഴുതവണ യുവതിയെ ഫ്ളാറ്റിലേക്ക് വിളിച്ചു വരുത്തിയിരുന്നു. പ്രതികാരമാണ് കൊലക്ക് പ്രേരണയായതെന്നും  പൊലീസ് പറയുന്നു.
ആലുവ ചൊവ്വര പുറവരിക്കല്‍ വിജയകുമാറിനെ (66) ബുധനാഴ്ച  മയൂര്‍ വിഹാറിലെ സമാചാര്‍ അപ്പാര്‍ട്മെന്‍റ്സില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെുകയായിരുന്നു.
ആരോഗ്യ വകുപ്പില്‍നിന്ന് വിരമിച്ച വിജയകുമാറും ആദായ നികുതി വകുപ്പില്‍ ജോലി ചെയ്യന്ന ഭാര്യ വസുന്ധരയും മാത്രമാണ് ഫ്ളാറ്റില്‍ താമസിച്ചിരുന്നത്.  ഭാര്യ ജോലിക്ക് പോയ സമയത്താണ് കൊല നടന്നത്. ബുധനാഴ്ച ഉച്ചക്ക് വീട്ടിലത്തെിയ മാധ്യമപ്രവര്‍ത്തകയായ മകള്‍ അമ്പിളിയാണ് പിതാവിന്‍െറ മൃതദേഹം കണ്ടത്തെിയത്.

അമ്പിളിയും കുടുംബവും സമീപത്തെ മറ്റൊരു ഫ്ളാറ്റിലാണ് താമസം. ഫ്ളാറ്റില്‍ നിന്ന് ടെലിവിഷന്‍ കാണാതായിട്ടുണ്ട്.സംശയാസ്പദമായ രീതിയില്‍ ഒരാള്‍ പുറത്തുപോകുന്നതിന്‍െറ ദൃശ്യം അപ്പാര്‍ട്സ്മെന്‍്റിലെ സി.സി.ടി.വി കാമറയിലും പതിഞ്ഞിരുന്നു. ഇതിന്‍്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പിടികൂടിയിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.