തിരുവനന്തപുരം: എസ്.ബി.ടി ,എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നതിനെതിരെ നിയമസഭ പ്രമേയം പാസാക്കി. കേരളത്തിന്‍െറ താല്‍പര്യങ്ങള്‍ക്ക് ദോഷകരമായ ലയനം പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോടും ആര്‍.ബി.ഐയോടും ആവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചു. ലയനം കേരളത്തിന്‍െറ സമ്പദ്ഘടനയെ തന്നെ ബാധിക്കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പ്രമേയത്തെ പ്രതിപക്ഷ അംഗങ്ങളും അനുകൂലിച്ചു. അതേസമയം സഭയിലെ ഏക ബി.ജെ.പി അംഗമായ ഒ . രാജഗോപാല്‍ പ്രമേയത്തെ എതിര്‍ത്തു. ഭരണ -പ്രതിപക്ഷാംഗങ്ങള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് കഴമ്പില്ലെന്നും എല്ലാ ആശങ്കകളും പരിഹരിച്ചതിന് ശേഷമാണ് ലയന തീരുമാനമെന്നും രാജഗോപാല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.