താനൂരിൽ സംഘര്‍ഷം; പൊലീസുകാരുള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്ക്

മലപ്പുറം: ചാപ്പപ്പടിയിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പൊലീസുകാര്‍ക്കും എസ്.വൈ.എസ് പ്രവര്‍ത്തകനും പരിക്കേറ്റു. എസ്.വൈ.എസ് പ്രവര്‍ത്തകന്‍ ചാലന്‍െറപുരക്കല്‍ അബൂബക്കര്‍, താനൂര്‍ സ്റ്റേഷനിലെ പൊലീസുകാരായ അഭിലാഷ്, സിവില്‍ പൊലീസ് ഓഫിസര്‍ ജിനേഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. സാധനങ്ങള്‍ വാങ്ങാന്‍ ചാപ്പപ്പടിയിലെ കടയിലത്തെിയ അബൂബക്കറിനെ ഒരു സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. പിന്നീട് ഈ സംഭവത്തിലെ പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസത്തെിയപ്പോള്‍ ഒരു സംഘം റോഡ് ഉപരോധിച്ചു. ഇതിനിടെയുണ്ടായ കല്ളേറിലാണ് പൊലീസുകാര്‍ക്ക് പരിക്കേറ്റത്. സംഭവത്തിന് പിന്നില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്ന് ആരോപണമുണ്ട്. ദിവസങ്ങളായി സി.പി.എം-ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയില്‍ പൊലീസ് ശക്തമായ കാവലേര്‍പ്പെടുത്തിയിട്ടുണ്ട്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.