Posted On
date_range Updated On
date_range സൂര്യനെല്ലികേസ്: പ്രതികളുടെ അപ്പീൽ സുപ്രീകോടതി ഇന്ന് പരിഗണിക്കും
ദില്ലി: സൂര്യനെല്ലി പീഡനക്കേസിലെ ശിക്ഷിക്കപ്പെട്ട പ്രതികള്‍ നല്കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ധര്മരാജന് അടക്കമുള്ള 29 പ്രതികളുടെ അപ്പീലുകളാണ് സുപ്രീംകോടതി പരിഗണിക്കുക. ജസ്റ്റിസുമാരായ ദിപക് മിശ്ര, സി. നാഗപ്പന് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് അപ്പീലുകള്‍ പരിഗണിക്കുന്നത്.
പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ഉഭയകകക്ഷി സമ്മതത്തോടെയാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നുമാണ് പ്രതികളുടെ വാദം. സൂര്യനെല്ലി കേസില്‍ പെണ്‍കുട്ടി നിരവധി തവണ മൊഴി മാറ്റിയിരുന്നു. അതിനാല്‍ പെണ്‍കുട്ടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. നേരത്തെ ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് ജാമ്യം നല്കാന് സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.