മൂവാറ്റുപുഴ: സര്‍ക്കാര്‍ മിച്ചഭൂമി സ്വകാര്യ കമ്പനിക്ക് പതിച്ച് നല്‍കിയതിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്നത്തെ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ കേസ്. ഇടുക്കി ജില്ലയിലെ പീരുമേട്, ഏലപ്പാറ വില്ളേജുകളിലെ 708.42 ഏക്കര്‍ മിച്ചഭൂമി അനധികൃതമായി പതിച്ചു നല്‍കാന്‍ നീക്കം നടത്തിയതിനെതിരെ പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു നല്‍കിയ ഹരജിയിലാണ് നടപടി. ഇവരെ കൂടാതെ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മത്തേ, കൊല്‍ക്കത്ത ആസ്ഥാനമായ ഹോപ് പ്ളാന്‍േറഷന്‍െറ എം.ഡി പവന്‍പോടാര്‍, പീരുമേട് ബഥേല്‍ പ്ളാന്‍േറഷന്‍ ഗ്ളെന്‍ മേരി എസ്റ്റേറ്റ് എം.ഡി തോമസ് മാത്യു, പീരുമേട് ലൈഫ് ടൈം പ്ളാന്‍േറഷന്‍ എം.ഡി ഷീല്‍ പാണ്ഡെ എന്നിവരും കേസില്‍ കക്ഷികളാണ്.
ഒൗദ്യോഗിക സ്ഥാനങ്ങള്‍ ദുരുപയോഗം ചെയ്ത് സാമ്പത്തിക നേട്ടം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ 1963ലെ കേരള ഭൂപരിഷ്കരണ നിയമത്തില്‍ ഇളവ് നല്‍കി സര്‍ക്കാറിന് 354 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.
സൗത് ഇന്ത്യാ ടീ എസ്റ്റേറ്റ് എന്ന ബ്രിട്ടീഷ് കമ്പനിക്ക് വിറകിന്‍െറ ആവശ്യത്തിന് വേണ്ടി മരം വെക്കുന്നതിനായി എസ്റ്റേറ്റിന് സമീപത്തെ തിരുവിതാംകൂര്‍ രാജവംശത്തിന്‍െറ 1300 ഏക്കര്‍ ഉടമസ്ഥാവകാശം നല്‍കിയിരുന്നു. 1965 ല്‍ ബ്രിട്ടീഷ് കമ്പനി കൈവശമിരുന്ന 3500 ഏക്കര്‍ ഭൂമിയും കമ്പനിയും മറ്റു വസ്തുക്കളും ഹോപ് പ്ളാന്‍േറഷന് വിറ്റു. തുടര്‍ന്ന് രാജവംശത്തിന്‍െറ ഉടമസ്ഥതയിലുണ്ടായിരുന്ന 1300 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഉടമസ്ഥതയിലേക്ക് മാറ്റുകയും ഇത് മിച്ചഭൂമിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഈ ഭൂമിയില്‍ സര്‍ക്കാറിന്‍െറ അനുമതിയില്ലാതെ തന്നെ ഹോപ്പ് പ്ളാന്‍േറഷന്‍ വിറകിനായി മരം വെച്ചുപിടിപ്പിച്ചു. അതിനിടെ നിയമ വിരുദ്ധമായി മരങ്ങള്‍ക്കിടയില്‍ ഉടമകള്‍ ഏലം വെച്ചുപിടിപ്പിക്കുകയും ഭൂമി ഏലത്തോട്ടമായി പരിവര്‍ത്തിപ്പിച്ച് കൈവശപ്പെടുത്താന്‍ നീക്കം നടത്തുകയും ചെയ്തു.
ഇതേതുടര്‍ന്ന് 1976ല്‍ പീരുമേട് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് 1300 ഏക്കര്‍ ഭൂമിയും മിച്ചഭൂമിയായി സര്‍ക്കാറിലേക്ക് ഏറ്റെടുത്തു. ഇതിനെതിരെ കക്ഷികള്‍ നിയമ പോരാട്ടം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് 2005ലും 2010ലും അന്നത്തെ മുഖ്യമന്ത്രിമാര്‍ വീണ്ടും 1300 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിച്ചു. ഇതിനിടെ ഹോപ് പ്ളാന്‍േറഷന്‍ 3500 ഏക്കര്‍ ഭൂമി നാലും അഞ്ചും എതിര്‍കക്ഷികളായ ബഥേല്‍ പ്ളാന്‍േറഷന്‍, ലൈഫ് ടൈം പ്ളാന്‍േറഷന്‍ എന്നിവക്ക് വിറ്റു. പിന്നീട് സര്‍ക്കാറിനെ സമീപിച്ച് ഈ സ്ഥലം കൈവശപ്പെടുത്താന്‍ നീക്കം നടത്തുകയായിരുന്നു. 2016 ഫെബ്രുവരി 17 ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കമ്പനികള്‍ക്ക് അനുകൂലമായ വിവാദ തീരുമാനം എടുത്തതും ഹോപ്പ് പ്ളാന്‍േറഷന് ഭൂമി നല്‍കിയതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.