Posted On
date_range Updated On
date_range കാണാതായവരില്‍ റിഫൈല വിളിച്ചു; കേന്ദ്രം വെളിപ്പെടുത്തിയില്ല
കാസര്‍കോട്: കാണാതായ പടന്ന സ്വദേശികളില്‍ ഒരാള്‍ വീട്ടിലേക്ക് വിളിച്ചു. ഡോ. ഇജാസിന്‍െറ ഭാര്യ റിഫൈലയാണ് പടന്നക്കാട്ടെ വീട്ടിലേക്ക് നെറ്റ് ഫോണില്‍ ബന്ധപ്പെട്ടത്. തിരോധാനം വന്‍ വിവാദമായതിന്‍െറ പിന്നാലെയാണ് വിളിവന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് പോയതല്ളെന്നും ഇവിടെ ജോലി ലഭിച്ചുവെന്നും താമസിക്കാന്‍ ഫ്ളാറ്റ് അന്വേഷിക്കുകയാണെന്നും പറഞ്ഞതായാണ് അറിവ്.
രഹസ്യാന്വേഷണ വിഭാഗവും അന്വേഷണ സംഘവും ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ചു. എത്തിയ സ്ഥലം വെളിപ്പെടുത്താന്‍ റിഫൈല തയാറായിട്ടില്ളെന്നാണ് അറിയുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല. എന്നാല്‍, നിഷേധിച്ചിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.