ട്രെയിനില്‍നിന്ന് വീണ കുഞ്ഞിനെ ശസ്ത്രക്രിയക്ക് വിധേയയാക്കി

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് പുറത്തേക്ക് വീണ് പരിക്കേറ്റ നാലുവയസ്സുകാരി അഞ്ജലിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി. മെഡിക്കല്‍ കോളജ് ട്രോമാ ഐ.സി.യുവില്‍ തീവ്ര പരിചരണത്തിലുള്ള കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പാപ്പനംകോട് കാഞ്ഞിരംകുളം വീട്ടില്‍ അനില്‍കുമാറിന്‍െറയും രഞ്ജിനിയുടെയും മകളാണ് അഞ്ജലി. തിങ്കളാഴ്ച പുലച്ചെ 1.30 ഓടെയാണ് ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ശസ്ത്രക്രിയ നടന്നത്. തലക്ക് ആഴത്തില്‍ മുറിവും തലയോട്ടിക്ക് പിന്നിലായി രണ്ട് ഗുരുതര പൊട്ടലുമുണ്ട്. തലയോട്ടിക്കുള്ളില്‍ രക്തസ്രാവമുണ്ടായിരുന്നതിനെതുടര്‍ന്നാണ് അടിയന്തരശസ്ത്രക്രിയ നടത്തിയത്.

ഞായറാഴ്ച വൈകീട്ട് അഞ്ചോടെ കൊല്ലം-നാഗര്‍കോവില്‍ പാസഞ്ചര്‍ പേട്ട റെയില്‍വേ സ്റ്റേഷന് സമീപമത്തെിയപ്പോഴാണ് സംഭവം. കൊല്ലത്തുനിന്നാണ് കുടുംബം ട്രെയിനില്‍ കയറിയത്. അഞ്ജലി അച്ഛനൊപ്പവും ആറുവയസ്സുള്ള സഹോദരന്‍ അമ്മക്കൊപ്പവുമായിരുന്നു ഇരുന്നത്. പേട്ട സ്റ്റേഷന്‍ എത്തുന്നതിനുമുമ്പ് സുനില്‍കുമാര്‍ ടോയ്ലറ്റില്‍ പോയി. ഈ സമയം കുഞ്ഞും പിന്നാലെ പോവുകയായിരുന്നു. ഇക്കാര്യം ആരുടെയും ശ്രദ്ധയില്‍പെട്ടതുമില്ല. കുട്ടി വാതിലില്‍നിന്ന് തെറിച്ച് പുറത്തേക്ക് വീണതാകാമെന്നാണ് കരുതുന്നത്. ട്രാക്കിന് സമീപം തലക്ക് പരിക്കേറ്റ നിലയില്‍ കണ്ടത്തെിയ കുഞ്ഞിനെ തൊഴിലാളികളാണ് പൊലീസ് സഹായത്തോടെ ആശുപത്രിയിലത്തെിച്ചത്. രക്ഷാകര്‍ത്താക്കള്‍ തമ്പാനൂരില്‍ ഇറങ്ങിയപ്പോഴാണ് കുട്ടി കൂടെയില്ളെന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.