കൊച്ചി: നഗരമധ്യത്തില്‍ വാടകക്കെടുത്ത വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ എട്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വടുതല സ്വദേശി കണ്ണന്‍, കൊല്ലം സ്വദേശികളായ യദുകൃഷ്ണന്‍, അജേഷ്, പാലക്കാട് സ്വദേശി വിഷ്ണു, ജയ്സണ്‍, സായിശങ്കര്‍, അരുണ്‍രാജ്, ബാബു എന്നിവരാണ് പിടിയിലായത്. പവര്‍ഹൗസ് റോഡ് കെ.കെ. പത്മനാഭന്‍ റോഡിലെ വീടാണ് പ്രതികള്‍ വാടകക്കെടുത്തത്. പിടിയിലായവരെല്ലാം നഗരത്തിലെ മാളില്‍ ജോലിചെയ്യുന്നവരാണ്.
യുവാക്കള്‍ താമസിക്കുന്ന വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗവും കച്ചവടവും നടക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് അധികൃതര്‍ ഞായറാഴ്ച പരിശോധനക്കത്തെിയത്. വീടിന്‍െറ മുന്‍വശത്ത് നട്ടുവളര്‍ത്തിയനിലയില്‍ കഞ്ചാവ് ചെടികള്‍ പൊലീസ് കണ്ടത്തെി. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയിയില്‍ കഞ്ചാവും കഞ്ചാവ് വലിക്കാനുള്ള ഹുക്കകളും പിടിച്ചെടുത്തു.
ഹുക്കകള്‍ക്കുപുറമെ കഞ്ചാവിന്‍െറ വിവിധ രീതിയിലുള്ള ഉപയോഗത്തിന് പ്ളാസ്റ്റിക് കുപ്പികള്‍കൊണ്ട് തയാറാക്കിയ ഉപകരണങ്ങളും കണ്ടെടുത്തു. എറണാകുളം അസിസ്റ്റന്‍റ് കമീഷണര്‍ കെ.വി. വിജയന്‍, സെന്‍ട്രല്‍ എസ്.ഐ വി. വിമല്‍ എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.