മുക്കത്ത് വാഹനാപകടം: ഒരു മരണം

മുക്കം: സംസ്ഥാന പാതയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു.  കൊടിയത്തൂർ താളത്തിൽ കോട്ടമ്മൽ ഇസ്മായിലിന്‍റെ മകൻ ഫൈസൽ (45) ആണ് മരിച്ചത്. മുക്കം അഗസ്ത്യമുഴി പാലത്തിന് സമീപം ശനിയാഴ്ച വൈകുന്നേരം 4 മണിയോടെയായിരുന്നു അപകടം. അഗസ്ത്യമുഴിയിൽ നിന്നും മുക്കത്തേക്ക് വരികയായിരുന്ന ഫൈസലിന്‍റെ ബൈക്കിനു പിന്നിൽ ഇതേ ദിശയിൽ കോഴിക്കോട് നിന്നും മുക്കത്തേക്ക് വരികയായിരുന്ന KL 57 M
5137 നീലഗിരി ബസ്സ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇയാൾ തൽക്ഷണം മരിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. മുക്കം ആശുപത്രി ജങ്ഷനടുത്ത് കോട്ടമ്മൽ സ്റ്റീൽസ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.