Posted On
date_range Updated On
date_range രാജ്യത്ത് 22 വ്യാജ സര്‍വകലാശാലകള്‍; ഒരെണ്ണം കേരളത്തില്‍
കോഴിക്കോട്: രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ ഏറ്റവും പുതിയ പട്ടിക യു.ജി.സി പുറത്തുവിട്ടു. മൊത്തം 22 വ്യാജ സര്‍വകലാശാലകളില്‍ ഒരെണ്ണം കേരളത്തിലാണ്. സെന്റ് ജോണ്‍സ് യൂനിവേഴ്സിറ്റി, കിഷനട്ടം, കേരള എന്നാണ് സംസ്ഥാനത്തെ വ്യാജനെ യു.ജി.സി പരിചയപ്പെടുത്തുന്നത്. യു.ജി.സി നേരത്തേ പുറത്തിറക്കിയ പട്ടികയിലും ഈ സ്ഥാപനം ഉള്‍പ്പെട്ടിരുന്നു.
എന്നാല്‍, സെന്റ് ജോണ്സിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല. സ്വയം പ്രഖ്യാപിത സര്‍വകലാശാലകളായ ഇത്തരം സ്ഥാപനങ്ങളില്‍ പഠിച്ച് വഞ്ചിതരാകരുതെന്നാണ് യു.ജി.സിയുടെ നിര്‍ദേശം. ഉത്തര്‍പ്രദേശിലും ന്യൂഡല്‍ഹിയിലുമാണ് കൂടുതല്‍ വ്യാജന്മാര്. കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലും വ്യാജ സര്‍വകലാശാലകളുണ്ട്. വ്യാജ സര്‍വകലാശാലകളുടെ പട്ടിക യു.ജി.സിയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.