Posted On
date_range Updated On
date_range മങ്കട കൊലപാതകം: ഒളിവിലായിരുന്ന മുഖ്യപ്രതികൾ പിടിയിൽ
പെരിന്തല്‍മണ്ണ: മങ്കട കൂട്ടില്‍ പള്ളിപ്പടി കുന്നശ്ശേരി നസീര്‍ ഹുസൈന്‍ മര്‍ദനമേറ്റ് കൊല്ലപ്പെട്ട കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതികൾ പിടിയിലായി. സുഹൈൽ, സക്കീർ എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇവർ രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
നേരത്തേ അറസ്റ്റിലായ നാല് പ്രതികളെയും ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. കൂട്ടില്‍ നായിക്കത്ത് അബ്ദുല്‍ നാസര്‍ എന്ന എന്‍.കെ. നാസര്‍ (36), പട്ടിക്കുത്ത് അബ്ദുല്‍ ഗഫൂര്‍ (48), ചെണ്ണേന്‍കുന്നന്‍ ഷെഫീഖ് (30), നായിക്കത്ത് ഷറഫുദ്ദീന്‍ (29) എന്നിവരെയാണ് മഞ്ചേരി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് നസീര്‍ ഹുസൈന്‍ സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സഹോദരന്‍ മുഹമ്മദ് നവാസ് നല്‍കിയ പരാതിയെ തുടര്‍ന്ന് സമീപവാസികളെ ചോദ്യം ചെയ്താണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൊലപാതകം നടന്ന വീടിന്‍െറ ഉടമയുടെ ബന്ധുക്കളടക്കം ഒട്ടേറെപേര്‍ പൊലീസ് നിരീക്ഷണത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.