ബിജി​​മോളുടെ വിവാദ പരാമർശം; പാർട്ടി വിശദീകരണം ആവശ്യപ്പെടും

തിരുവനന്തപുരം: പാര്‍ട്ടിയില്‍ തനിക്ക് ഗോഡ് ഫാദര്‍മാരില്ലാത്തതിനാലാണ്  മന്ത്രിസ്ഥാനം ലഭിക്കാതിരുന്നതെന്ന പരാമര്‍ശത്തിന്‍െറ പേരില്‍ പീരുമേട് എം.എല്‍.എ ഇ.എസ്. ബിജിമോള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവില്‍ തീരുമാനം. അടുത്ത യോഗത്തിനുമുമ്പ് വിശദീകരണം നല്‍കാനാണ് ബിജിമോളോട് ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം കൂടിയാണ് ബിജിമോള്‍.

ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിജിമോള്‍ മന്ത്രിസ്ഥാന നിര്‍ണയവുമായി ബന്ധപ്പെട്ട് തുറന്നടിച്ചത്. മൂന്നുപ്രാവശ്യം എം.എല്‍.എയായ ബിജിമോളെ എന്തുകൊണ്ട് മന്ത്രിയാക്കിയില്ളെന്ന ചോദ്യത്തിന് തനിക്ക് ഗോഡ്ഫാദര്‍മാരില്ലാത്തതുകൊണ്ടാണെന്ന് ബിജിമോള്‍ മറുപടി നല്‍കിയിരുന്നു. പ്രസ്താവന നാണക്കേടുണ്ടാക്കിയെന്ന് എക്സിക്യൂട്ടിവില്‍ അഭിപ്രായം ഉയര്‍ന്നു. മുതിര്‍ന്ന നേതാക്കളായ മുല്ലക്കര രത്നാകരന്‍, സി.ദിവാകരന്‍ എന്നിവരെ ഒഴിവാക്കി മന്ത്രിസ്ഥാനത്തേക്ക് വന്ന നാലുപേരും പുതുമുഖങ്ങളായിരുന്നു.

എം.എല്‍.എമാരില്‍ സീനിയറായിട്ടും ബിജിമോളെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചതുമില്ല. ബിജിമോളുടെ പരാമര്‍ശം അച്ചടക്കമില്ലായ്മയാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. പാര്‍ട്ടിയിലെ ജില്ലാ നേതാവ് വധിക്കാന്‍ ശ്രമിച്ചെന്നും അഭിമുഖത്തില്‍ ബിജിമോള്‍ പറഞ്ഞിരുന്നു. ഇത് വിവാദമായതോടെ ഇടുക്കി ജില്ലാ നേതൃത്വം വിശദീകരണം ചോദിക്കുന്ന സ്ഥിതി വന്നു. അതില്‍ ബിജിമോള്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.