Posted On
date_range Updated On
date_range അശ്വതിയുടെ നിലയില്‍ പുരോഗതി
കോഴിക്കോട്: കര്‍ണാടകയിലെ കലബുറഗിയില്‍ സീനിയര്‍ വിദ്യാര്‍ഥിനികളുടെ റാഗിങ്ങിനിരയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നഴ്സിങ് വിദ്യാര്‍ഥിനി അശ്വതിയുടെ ആരോഗ്യനിലയില്‍ പുരോഗതി.
കഴിഞ്ഞ ദിവസം നടത്തിയ സി.ടി സ്കാനിങ്ങില്‍ കുഴപ്പമൊന്നുമില്ളെന്ന് കണ്ടത്തെിയിരുന്നു. അണുബാധയും പനിയും കുറവുണ്ട്.
ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കുന്നുണ്ട്. അടുത്തദിവസങ്ങളില്‍ പടിപടിയായി ഖര രൂപത്തിലുള്ള ഭക്ഷണം നല്‍കാനാവുമെന്ന് അശ്വതിയെ ചികിത്സിക്കുന്ന ഗ്യാസ്ട്രോ എന്‍ററോളജി വിഭാഗം മേധാവി ഡോ. വര്‍ഗീസ് തോമസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.