Posted On
date_range Updated On
date_range കോവൂര്‍ കുഞ്ഞുമോന്‍റെ പുതിയ പാർട്ടി; ആര്‍.എസ്.പി (ലെനിനിസ്റ്റ്)
കൊല്ലം: എം.എല്‍.എ സ്ഥാനവും പാര്‍ട്ടി ഭാരവാഹിത്വവും രാജിവെച്ച ആര്‍.എസ്.പി നേതാവ് കോവൂര്‍ കുഞ്ഞുമോന്‍ പുതിയ പാർട്ടി രൂപീകരിച്ചു. ആര്‍.എസ്.പി (ലെനിനിസ്റ്റ്) എന്നാണ് പുതിയ പാർട്ടിയുടെ പേര്. പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം ഫെബ്രുവരി 27, 28 ദിവസങ്ങളിൽ നടക്കും. കോവൂർ കുഞ്ഞുമോനെതിരെ അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അഡ്വ. ബലരാമൻ മാധ്യമങ്ങളോട് പറഞ്ഞു.
കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ നിയോജക മണ്ഡലം പ്രതിനിധിയായിരുന്ന കുഞ്ഞുമോന്‍ ജനുവരി 28നാണ് എം.എല്‍.എ സ്ഥാനവും പാര്‍ട്ടി ഭാരവാഹിത്വവും രാജിവെച്ച് എല്‍.ഡി.എഫിലേക്ക് ചേക്കേറിയത്. ഇതേതുടർന്ന് വെള്ളിയാഴ്ച ചേര്‍ന്ന ആര്‍.എസ്.പി അടിയന്തര സെക്രട്ടേറിയറ്റ് യോഗം കോവൂര്‍ കുഞ്ഞുമോനെ പാർട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.