Posted On
date_range Updated On
date_range അടുത്ത കലോത്സവം എറണാകുളത്ത്
തിരുവനന്തപുരം: അടുത്ത സംസ്ഥാന സ്കൂള്‍ കലോത്സവം എറണാകുളത്ത്. സമാപന സമ്മേളനത്തില്‍ മന്ത്രി പി.കെ. അബ്ദുറബ്ബാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ട് തവണയും എറണാകുളത്തെയാണ് വേദിയായി പ്രഖ്യാപിച്ചിരുന്നതെങ്കിലും മെട്രോ റെയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഗതാഗതക്കുരുക്കും മറ്റും പരിഗണിച്ച് അവസാന നിമിഷം വേദി മാറ്റി. 2014ല്‍ പാലക്കാട്ട് നടന്ന കലോത്സവത്തില്‍ എറണാകുളത്തെ വേദിയായി പ്രഖ്യാപിച്ച ശേഷം പിന്നീട് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട്ട് കലോത്സവം നടന്നപ്പോഴും തൊട്ടടുത്ത വേദിയായി പ്രഖ്യാപിച്ചത് എറണാകുളത്തെയായിരുന്നു. മെട്രോ നിര്‍മാണം പൂര്‍ത്തിയാകാത്തതിനത്തെുടര്‍ന്ന് വേദി തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു. 2006ലാണ് ഒടുവില്‍ എറണാകുളം സംസ്ഥാന കലോത്സവത്തിന് ആതിഥ്യമരുളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.