Posted On
date_range Updated On
date_range ബാബുവിനെതിരെ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സർക്കാർ
കൊച്ചി: ബാർകോഴകേസിൽ മന്ത്രി കെ.ബാബുവിനെതിരെ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സർക്കാർ സത്യവാങ്മൂലം. മന്ത്രിക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് സുനിൽകുമാർ എം.എൽ.എ ഹൈകോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. ഈ കേസിൽ നിലപാട് ആരാഞ്ഞപ്പോഴാണ് സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സർക്കാർ ഹൈകോടതിയെ അറിയിച്ചത്.
തൃശൂർ, തിരുവനന്തപുരം വിജിലൻസ് കോടതികളിലും ലോകായുക്തയിലും നിലനിൽക്കുന്ന കേസുകളിൽ കെ. ബാബുവിനെതിരായ നടപടി തുടരുകയാണ്. ഈ സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നാണ് സർക്കാരിന്‍റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.