Posted On
date_range Updated On
date_range സെക്രട്ടേറിയറ്റിന് മുന്നില്‍ 13ന് അധ്യാപകരുടെ പട്ടിണി സമരം
കൊച്ചി: അധ്യാപകരുടെ തസ്തിക നിര്‍ണയം സംബന്ധിച്ച് ഹൈകോടതി വിധി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ അധ്യാപകരുടെ പട്ടിണി സമരം. കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്‍െറ ആഭിമുഖ്യത്തില്‍ ജനുവരി 13ന് അധ്യാപകരും കുടുംബാംഗങ്ങളും സെക്രട്ടേറിയറ്റ് നടയില്‍ ഉപവസിക്കും.
നിരവധി വര്‍ഷങ്ങളായി ശമ്പളം ലഭിക്കാത്ത അധ്യാപകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അവസാനം കുറിക്കുന്നതായിരുന്നു ഹൈകോടതി വിധിയെന്നും എന്നാല്‍, ഊതിപ്പെരുപ്പിച്ച കണക്കുകള്‍ ചൂണ്ടിക്കാട്ടി വിധിയെ അട്ടിമറിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതെന്നും ടീച്ചേഴ്സ് ഗില്‍ഡ് ഭാരവാഹികളായ ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി, ജോഷി വടക്കന്‍, സാലു പതാലില്‍ എന്നിവര്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.