Posted On
date_range Updated On
date_range മൈക്രോ ഫിനാൻസ്: ഉപ്പുതിന്നവർ ആരാണെന്ന് നീതിപീഠം കണ്ടെത്തും -വി.എം സുധീരൻ
കണ്ണൂർ: മൈക്രോ ഫിനാൻസ് കേസിൽ ഉപ്പുതിന്നവർ ആരാണെന്ന് നീതിപീഠം കണ്ടെത്തുമെന്ന് കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരൻ. എസ്.എൻ.ഡി.പി പ്രവർത്തകർക്ക് മേൽ കുറ്റം ചുമത്തി വെള്ളാപ്പള്ളി നടേശന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സി.പി.എം ബി.െജ.പിയുമായി യോജിപ്പിലെത്താൻ ശ്രമിക്കുകയാണ്. ഇതിനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും സുധീരൻ ആരോപിച്ചു.
ജനരക്ഷായാത്രയുടെ ഭാഗമായി കണ്ണൂരിലെത്തിയ അദ്ദേഹം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. ഇന്നത്തെ യാത്ര കൂത്തുപറമ്പിൽ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.