Posted On
date_range Updated On
date_range പത്താൻകോട്ട് ആക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കണം: എ.കെ ആന്‍റണി
തിരുവനന്തപുരം: പത്താൻകോട്ട് ഭീകരാക്രമണത്തെക്കുറിച്ച് പ്രധാനമന്ത്രി രാഷ്ട്രത്തോട് വിശദീകരിക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്‍റണി. ആക്രമണത്തെക്കുറിച്ച് മുൻകൂട്ടി അറിഞ്ഞിട്ടും തടയാന്‍ കഴിയാതിരുന്നത് കേന്ദ്രഗവൺമെന്‍റിന്‍റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര സുരക്ഷാ വീഴ്ചയാണ്. പത്താൻകോട്ടിൽ എന്താണ് സംഭവിച്ചതെന്ന് പറയാൻ പ്രധാനമന്ത്രിക്ക് ബാധ്യതയുണ്ട്.
അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ ലഭിച്ച ഭൂരിപക്ഷത്തിന്‍റെ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. അമിതമായ ആത്മവിശ്വാസം ആപത്താണെന്നും എ.കെ ആന്‍റണി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.