Posted On
date_range Updated On
date_range മദ്യത്തെ അനുകൂലിക്കുന്നവർക്ക് വോട്ടില്ല -ബിഷപ്പ് സൂസൈപാക്യം
കൊച്ചി: മദ്യത്തെ അനുകൂലിക്കുന്നവരെ തെരഞ്ഞെടുപ്പിൽ തോൽപിക്കണമെന്ന് ലത്തീന്‍ കത്തോലിക്കാ സഭ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസൈപാക്യം. രാഷ്ട്രീയ പാർട്ടികളുടെ മദ്യനയം അറിഞ്ഞു വേണം ജനങ്ങൾ വോട്ട് ചെയ്യേണ്ടത്. ഇക്കാര്യത്തിൽ ഇടയലേഖനം ഇറക്കുമെന്നും ബിഷപ്പ് സൂസൈപാക്യം പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാർട്ടികൾ മദ്യനയം പ്രഖ്യാപിക്കണം. ഇക്കാര്യം പാർട്ടികളോട് നേരിട്ട് ആവശ്യപ്പെടും. മദ്യ നിരോധത്തിലേക്ക് നയിക്കാത്ത മദ്യവർജനം ഒരിക്കലും വിജയിക്കില്ലെന്നും ബിഷപ്പ് സൂസൈപാക്യം വ്യക്തമാക്കി.
കൊച്ചിയിൽ കെ.സി.ബി.സി സംഘടിപ്പിച്ച മദ്യവിരുദ്ധ മഹാസംഗമത്തിൽ സംസാരിക്കുകയായിരുന്നു ബിഷപ്പ് സൂസൈപാക്യം. 31 മദ്യവിരുദ്ധ സംഘടനകൾ മഹാസംഗമത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.