Posted On
date_range Updated On
date_range എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസം: കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്
ന്യൂഡൽഹി: എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസം സംബന്ധിച്ച ഹരജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. പുനരധിവാസ വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നല്‍കിയ ഹരജിയിൽ വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു. ജസ്റ്റിസ് ജെ.എസ് കഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
എന്‍ഡോസള്‍ഫാന്‍ സുപ്രീംകോടതി നിരോധിച്ചതാണെന്നും നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയില്ലെന്നും കീടനാശിനി നിര്‍മാതാക്കള്‍ വാദിച്ചു. എന്നാൽ, ഹരജി തള്ളണമെന്ന പ്രതിഭാഗം ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.
ഇരകളുടെ പുനരധിവാസത്തിനുള്ള പണം എന്‍ഡോസള്‍ഫാന്‍ ഉല്‍പാദകരില്‍ നിന്ന് ഈടാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.