Posted On
date_range Updated On
date_range തമ്പാനൂർ രവിയെ ഹാജാരാക്കാനറിയാമെന്ന് സോളാർ കമീഷൻ
കൊച്ചി: കെ.പി.സി.സി ഭാരവാഹി തമ്പാനൂർ രവി നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ലെങ്കില്‍ കമ്മീഷനു ഹാജരാക്കാന്‍ അറിയാമെന്ന് ജസ്റ്റിസ് ശിവരാജന്‍. ഇന്ന് സോളാർ കമീഷനിൽ ഹാജരാകേണ്ടിയിരുന്ന രവി ഭാര്യയുടെ അസുഖം ചൂണ്ടിക്കാട്ടി ഹാജാരായിരുന്നില്ല. ഇതിനെതിരെയാണ് ജസ്റ്റീസ് ശിവരാജന്‍ രൂക്ഷ വിമർശം നടത്തിയത്. ഒരു മാസത്തിനു ശേഷം ഹാജരാകാമെന്ന രവിയുടെ നിലപാട് കമ്മീഷന്‍ തള്ളി. രവിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കമീഷൻ മുന്നറിയിപ്പ് നല്‍കി.
യു.ഡി.എഫിനെതിരേയും കമീഷൻ വിമർശമുന്നയിച്ചു. സോളാര്‍ കമ്മീഷനെ ഭരണമുന്നണിക്ക് വിശ്വാസമില്ലെന്നും കൺവീനർ പി.പി.തങ്കച്ചൻെറ പ്രസ്താവനയും രവി ഹാജരാകാതിരുന്നതും കൂട്ടിവായിക്കണമെന്നും കമീഷൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.