Posted On
date_range Updated On
date_range ബിജിമോള്‍ എം.എല്‍.എക്ക് ക്രൈംബ്രാഞ്ച് നോട്ടീസ്
പീരുമേട്: ഇടുക്കി എ.ഡി.എമ്മിനെ തടയുകയും കൈയേറ്റം ചെയ്ത് പരിക്കേല്‍പിക്കുകയും ചെയ്ത സംഭവത്തില്‍ ഇ.എസ്. ബിജിമോള്‍ എം.എല്‍.എ ഉള്‍പ്പെടെ ക്രൈം ബ്രാഞ്ച് ഓഫിസില്‍ ഹാജരാകാന്‍ നോട്ടീസ്. ഫെബ്രുവരി 23ന് കോട്ടയം ക്രൈം ബ്രാഞ്ച് ഓഫിസില്‍ എത്തണമെന്നാണ് നിര്‍ദേശം. സംഭവ സ്ഥലത്തുണ്ടായിരുന്ന മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം.ടി. തോമസ്, കോണ്‍ഗ്രസ് നേതാവ് ബെന്നി പെരുവന്താനം, സി.പി.എം ലോക്കല്‍ സെക്രട്ടറി ആര്‍. ചന്ദ്രബാബു എന്നിവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. പെരുവന്താനം ടി.ആര്‍ ആന്‍ഡ് ടീ കമ്പനിയിലെ ഗേറ്റ് പുന$സ്ഥാപിക്കാന്‍ കോടതി ഉത്തരവുമായത്തെിയ ഇടുക്കി എ.ഡി.എം മോന്‍സ് പി. അലക്സിനെ ഗേറ്റ് പുന$സ്ഥാപിക്കുന്നതിനിടെ കൈയേറ്റം ചെയ്ത സംഭവത്തിലാണ് നോട്ടീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.