തിരുവനന്തപുരം: അങ്കണവാടി ടീച്ചര്‍മാരുടെ ശമ്പളം 7,600ല്‍ നിന്ന് 10,000 രൂപയാക്കി സംസ്ഥാന സർക്കാർ വര്‍ധിപ്പിച്ചതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഹെല്‍പ്പര്‍മാരുടേത് 7,000 രൂപയായും ആയമാരുടെ ദിവസ വേതനം 400 രൂപയില്‍ നിന്ന് 500 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്. നിയമസഭയിൽ ബജറ്റ് പ്രസംഗത്തിൻമേലുള്ള മറുപടിയിലാണ് പുതിയ തീരുമാനങ്ങൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
അവയവദാതാക്കള്‍ക്ക് സൗജന്യ ചികില്‍സ നല്‍കും. വിഴിഞ്ഞം പുനരധിവാസത്തിന് 250 കോടി രൂപ അനുവദിച്ചു. ഹോം ഗാര്‍ഡിന്‍റെ ദിവസ വേതനം 500 രൂപയില്‍ നിന്ന് 600 രൂപയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന താൽകാലിക ജീവനക്കാരുടെ വേതന വ്യവസ്ഥകള്‍ക്കായി പ്രത്യേക സംവിധാനം രൂപീകരിക്കും. വ്യാപാരികളുടെ പ്രശ്‌നം പരിഹരിക്കാന്‍ വാണിജ്യ നികുതി വകുപ്പിനെ ചുമതലപ്പെടുത്തിയതും ഉമ്മൻചാണ്ടി സഭയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.