Posted On
date_range Updated On
date_range കെ. രാമൻ പിള്ളക്കും പി.പി. മുകുന്ദനും ബി.ജെ.പിയിലേക്ക് സ്വാഗതം -കുമ്മനം
കൊച്ചി: കെ. രാമൻ പിള്ളക്കും പി.പി. മുകുന്ദനും ബി.ജെ.പിയിലേക്ക് സ്വാഗതമെന്ന് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അവരാണ്. ഇരുവരും പാർട്ടിയെ അംഗീകരിക്കേണ്ടതുണ്ടോ എന്നാണ് ഇനി അറിയേണ്ടതെന്നും കുമ്മനം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
നെടുമ്പാശേരിയില്‍ ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് പാർട്ടി വിട്ടവരെ തിരിച്ചെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ കുമ്മനം രാജശേഖരനെ കോർ കമ്മിറ്റി യോഗം ചുമതലപ്പെടുത്തി.
നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ ആദ്യ സ്ഥാനാർഥി പട്ടിക ഈ മാസം അവസാനത്തോടെ പൂർത്തിയാക്കും. വെള്ളിയാഴ്ച ചേരുന്ന പരിവാർ സംഘടന നേതാക്കളുടെ യോഗത്തിന് ശേഷമാകും പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.