Posted On
date_range Updated On
date_range നവകേരള മാർച്ചിെൻറ സമാപനം തിങ്കളാഴ്ചത്തേക്ക് മാറ്റി
തിരുവനന്തപുരം: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ നയിക്കുന്ന നവകേരള മാർച്ചിെൻറ സമാപനം തിങ്കളാഴ്ചത്തേക്കു മാറ്റി. കവി ഒ.എൻ.വി.കുറുപ്പിെൻറ വിയോഗത്തെ തുടർന്നാണ് മാർച്ചിെൻറ സമാപനം മാറ്റിയത്. ഒ.എൻ.വിയായിരുന്നു മാർച്ചിൻെറ സ്വാഗതംസംഘം ചെയർമാൻ.
മാർച്ചിനുവേണ്ടിയുടെ ഗാനം തയാറാക്കിയതും ഒ.എൻ.വി കുറുപ്പായിരുന്നു. മാർച്ചിനോടനുബന്ധിച്ച് ഞായറാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും മാറ്റിവെച്ചു. സമാപനം ഫെബ്രുവരി 14 ഞായറാഴ്ച വൈകിട്ട് അഞ്ചിന് ശംഖുമുഖത്തു നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.