Posted On
date_range Updated On
date_range മത്സ്യബന്ധന വള്ളം എണ്ണക്കപ്പലിടിച്ച് തകര്‍ന്നു
കൊച്ചി: മത്സ്യബന്ധനം നടത്തിവന്ന വള്ളം എണ്ണക്കപ്പലിടിച്ച് തകര്‍ന്നു. ഇന്നു രാവിലെ എട്ടിന് കൊച്ചി കടലിന് പടിഞ്ഞാറായാണ് അപകടം. 40 ജീവനക്കാരും വെള്ളത്തില്‍ വീണെങ്കിലും ആളപായമൊന്നുമില്ല. കപ്പല്‍ചാല്‍ വിട്ട് വന്ന ഓര്‍ക്കിഡ് മുംബൈ എന്ന കപ്പലാണ് മീന്‍പിടിച്ചിരുന്ന മഹാവിഷ്ണു എന്ന വള്ളത്തില്‍ ഇടിച്ചുകയറിയത്. 3000 കിലോ വലയും മറ്റ് അനുബന്ധ ഉപകരണങ്ങളും മറ്റും നശിച്ചു. 18 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മത്സ്യഫെഡ് വായ്പ നല്‍കിയതാണ് വള്ളം. ഫോര്‍ട്ടുകൊച്ചി കോസ്റ്റല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.