യു.എ.പി.എ ഉള്‍പെടുത്തിയത് ആര്‍.എസ്.എസ് പദ്ധതി- പി. ജയരാജന്‍

തലശ്ശേരി: തന്നെ വ്യക്തിപരമായി ആക്രമിക്കാനുള്ള ആര്‍.എസ്.എസ് ഗൂഢാലോചനയുടെ ഭാഗമായാണ് കതിരൂര്‍ മനോജ് വധക്കേസില്‍ യു.എ.പി.എ ചുമത്തിയതെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. തലശ്ശേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങാനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

മുന്‍കൂര്‍ ജാമ്യഹരജി തള്ളിയതിനെ തുടര്‍ന്ന് ഡോക്ടറോട് ഡിസ്ചാര്‍ജ് ആവശ്യപ്പെട്ടാണ് താന്‍ കീഴടങ്ങാനെത്തിയത്. ആര്‍.എസ്.എസ് നേതൃത്വം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല എന്നിവരെ കണ്ട് യു.എ.പി.എ നിയമം ഉള്‍പെടുത്തുന്നതിന് ആവശ്യപ്പെട്ടു. യു.എ.പി.എ ചുമത്തുന്നതിന് സഹായകരമായ നിലപാട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിക്കുകയും ചെയ്തു.

ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് കണ്ണൂരില്‍ നടത്തിയ ബൈഠക്കിലെ തീരുമാനങ്ങള്‍ മാധ്യമങ്ങളില്‍ വന്നതാണ്. കണ്ണൂര്‍ ജില്ലയില്‍ ആര്‍.എസ്.എസില്‍ നിന്നുള്ള അണികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ അവര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. സി.പി.എം ഗ്രാമങ്ങളില്‍ ആക്രമണം നടത്തുകയും അത് വഴി സി.പി.എം അക്രമിസംഘമാണെന്ന് വരുത്തിതീര്‍ക്കുകയും ചെയ്യുക എന്നതായിരുന്നു ആര്‍.എസ്.എസ് പദ്ധതി. തന്നെ കുരുക്കാനായി ആര്‍.എസ്.എസ് നേതൃത്വം ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാക്ക് എഴുതിയ കത്ത് പുറത്തു വന്നിരുന്നു. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും തനിക്ക് പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.