Posted On
date_range Updated On
date_range ബജറ്റ് ജനപ്രിയമോ ജനദ്രോഹമോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങൾ -ഉമ്മൻചാണ്ടി
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്‍റെ ബജറ്റ് ജനപ്രിയമോ ജനദ്രോഹമോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. മുൻ ധനമന്ത്രി കെ.എം. മാണിയുടെ പകരക്കാരനായാണ് താൻ ബജറ്റ് അവതരിപ്പിക്കുന്നത്. ബജറ്റ് അവതരണത്തോട് പ്രതിപക്ഷം സഹകരിക്കുമെന്നാണ് പ്രത്യാശയെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയിലെ പ്രതിഷേധത്തിന് പ്രതിപക്ഷം മിതത്വം പാലിക്കണം. ഏത് പ്രതിഷേധത്തിനും ഒരു പരിധിയുണ്ട്. തന്നെ ബഹിഷ്കരിക്കുന്നതിന്‍റെ പേരിൽ ജനങ്ങളിൽ നിന്ന് പ്രതിപക്ഷം മാറി നിൽക്കരുതെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.