സ്പെഷല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി: മുഖ്യമന്ത്രിക്ക് വി.എസിന്‍െറ കത്ത്

തിരുവനന്തപുരം: നിയമങ്ങളെ മറികടന്നും അഴിമതിക്ക് അരങ്ങൊരുക്കിയും സ്പെഷല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാന്‍ എടുത്ത തീരുമാനത്തെയാണ് താന്‍ എതിര്‍ത്തതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഇത്തരം അഴിമതികള്‍ തുറന്നുപറയുന്നത് എക്കാലത്തെയും തന്‍െറ പ്രവര്‍ത്തന രീതിയാണെന്നും അതില്‍ അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ളെന്നും മുഖ്യമന്ത്രിക്കെഴുതിയ തുറന്ന കത്തില്‍ വി.എസ് പറഞ്ഞു. നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് വൈകല്യമുള്ള കുട്ടികള്‍ക്കുവേണ്ടി സ്പെഷല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കിയത്. ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്കുവേണ്ടിയുള്ള സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാനും അവക്ക് എയ്ഡഡ്പദവി നല്‍കാനും ലക്ഷ്യമിട്ട് ആദ്യം ഒരേ ദിവസം തന്നെ രണ്ട് വ്യത്യസ്ത ഉത്തരവുകള്‍ ഇറക്കിയിരുന്നു. ആദ്യ ഉത്തരവില്‍ 100 കുട്ടികളുള്ള ഇത്തരം വിദ്യാലയങ്ങളെ എയ്ഡഡ് ആക്കാമെന്നാണ് പറഞ്ഞിരുന്നത്. രണ്ടാമത്തെ ഉത്തരവില്‍ 50 കുട്ടികള്‍ മതിയെന്നും.  ഇത്തരം സ്കൂളുകള്‍ക്ക് ഒരേക്കര്‍ സ്ഥലമെങ്കിലും വേണമെന്നാണ് ഡി.പി.ഐ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലുള്ളതെങ്കിലും മാറ്റംവരുത്തി. നഗരങ്ങളില്‍ 20 സെന്‍റും ഗ്രാമങ്ങളില്‍ 50 സെന്‍റും മതിയെന്നാണ് ഇപ്പോള്‍ തീരുമാനിച്ചത്. 100 കുട്ടികളുള്ള സ്കൂള്‍ 20 സെന്‍റില്‍ സ്ഥിതി ചെയ്താല്‍, അതില്‍ സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കാനാകില്ല. ഇതില്‍  തന്നെ അഴിമതിയുടെ ഗന്ധം ഉണ്ട്. അധ്യാപകരുടെ നിയമനം പി.എസ്.സി വഴിയാക്കാന്‍ നിര്‍ദേശമുണ്ടെങ്കിലും അട്ടിമറിച്ചു. സ്കൂളുകള്‍ സര്‍ക്കാറിന്‍േറതാക്കി നിലനിര്‍ത്തുന്നത് ആലോചിക്കാവുന്നതല്ളേയെന്നും വി.എസ് ചോദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.