‘സാമൂഹിക-സാംസ്കാരിക മേഖലകളില്‍ മുസ്ലിംകള്‍ ചെലുത്തിയ സ്വാധീനം നിസ്തുലം’

മലപ്പുറം: പുളിക്കല്‍ ജാമിഅ സലഫിയ്യ തര്‍ബിയ സമ്മേളനത്തോടനുബന്ധിച്ച് ‘ഇന്ത്യന്‍ മുസ്ലിംകള്‍: സാമൂഹിക സാംസ്കാരിക മുദ്രകള്‍’ വിഷയത്തില്‍ ചരിത്ര സെമിനാര്‍ സംഘടിപ്പിച്ചു. കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ടി.എ. അബ്ദുല്‍ മജീദ് ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ത്യയില്‍ സാമൂഹിക-സാംസ്കാരിക മേഖലകളില്‍ മുസ്ലിംകള്‍ ചെലുത്തിയ സ്വാധീനം നിസ്തുലമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്ലിംകളുടെ സാംസ്കാരിക മുദ്രകളെ തമസ്കരിക്കാനുള്ള പ്രവണതയെ അദ്ദേഹം അപലപിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി ചരിത്ര വിഭാഗം മുന്‍ മേധാവി ഡോ. ഗോപാലന്‍കുട്ടി ആമുഖ ഭാഷണം നടത്തി. ജാമിഅ മില്ലിയ ഡല്‍ഹി അസോ. പ്രഫസര്‍ ഡോ. എം.എച്ച്. ഇല്യാസ്, ഡോ. വിജയലക്ഷ്മി, ഡോ. ഫസലുറഹ്മാന്‍, കെ.കെ. മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ഡോ. വി. കുഞ്ഞാലി, ഡോ. ശിവദാസന്‍, പ്രഫ. ഡോ. ടി. മുഹമ്മദലി, ഇസ്ഹാഖ് അലി കല്ലിക്കണ്ടി, ഡോ. എം. ഉസ്മാന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. എന്‍. കുഞ്ഞാലി മോഡറേറ്ററായി. ഒ.പി. അബ്ദുല്‍ മജീദ്, അഡ്വ. പി.എം. നിയാസ്, ഇസ്ലാമിക് ചെയര്‍ ഡയറക്ടര്‍ ഡോ. എ.ഐ. റഹ്മത്തുല്ല, ഡോ. എ.ബി. മൊയ്തീന്‍കുട്ടി, ഡോ. മുഹമ്മദ് മാഹീന്‍, ഡോ. ടി.പി. മുഹ്തസിം ബില്ല, കെ.കെ. ജോര്‍ജ്, ഡോ. ഫസലുല്ല അന്‍വാരി, സുഹ്ഫി ഇംറാന്‍ സ്വലാഹി, ഡോ. ഷെയ്ഖ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ‘മതം മതേതരത്വം ഫാഷിസം’ സാമൂഹിക സംവാദത്തില്‍ കെ.എന്‍.എം സംസ്ഥാന സെക്രട്ടറി ഡോ. സുല്‍ഫിക്കര്‍ അലി അധ്യക്ഷത വഹിച്ചു. കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ, മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, ഡോ. രാധാകൃഷ്ണന്‍, അഡ്വ. ടി. സിദ്ദീഖ്, നിസാര്‍ ഒളവണ്ണ എന്നിവര്‍ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.