Posted On
date_range Updated On
date_range കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ട് പെട്ടിയിലിരുന്നത് ഒരുമാസം
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ പെട്ടിയിലിരുന്നത് ഒരുമാസം.അഞ്ച് സംസ്ഥാനങ്ങളില്‍ ഒരുമിച്ച് തെരഞ്ഞെടുപ്പ് നടന്നതില്‍ കേരളം അന്ന് ആദ്യഘട്ടത്തിലായിരുന്നു. ഏപ്രില്‍ 13ന് വോട്ടെടുപ്പ് നടന്നെങ്കിലും എണ്ണിയത് മേയ് 13നായിരുന്നു. ഇക്കുറിയും ഏപ്രിലില്‍തന്നെ വോട്ടെടുപ്പ് വേണമെന്നാണ് രാഷ്ട്രീയകക്ഷികളുടെ നിലപാട്. കഴിഞ്ഞതവണ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. ഇക്കുറിയും അതിനാണ് സാധ്യത.2011ല്‍ 2.31 കോടി വോട്ടര്‍മാരാണ് അന്തിമ വോട്ടര്‍പട്ടികയിലുണ്ടായിരുന്നത്. 1.73 കോടിപേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. പോളിങ് ശതമാനം 75.12.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.