മനുഷ്യസ്നേഹമില്ലാത്തവർ എങ്ങനെ മൃഗസ്നേഹികളാകും; മേനകക്ക് ജലീലിന്‍റെ മറുപടി

കാഞ്ഞിരപ്പള്ളി: അക്രമകാരികളായ തെരുവ് നായകളെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാനാണ്​  സര്‍ക്കാറി​​െൻറ  തീരുമാനമെന്നും എന്നാല്‍  ഇക്കാര്യത്തില്‍ കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ലെന്നും മന്ത്രി കെ.ടി ജലീല്‍. അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലുക തന്നെ ചെയ്യും. മനുഷ്യസ്‌നേഹമില്ലാത്തവര്‍ എങ്ങനെയാണ് മൃഗസ്‌നേഹികളാവുന്നത്. പ്രഥമമായി മനുഷ്യ സ്‌നേഹം തന്നെയാണ് ഉണ്ടാവേണ്ടത്. ഇക്കാര്യം മൃഗസ്‌നേഹികള്‍ സ്വയം വിമര്‍ശമായി കണ്ട് ചര്‍ച്ച ചെയ്യണമെന്നും   അദ്ദേഹം പറഞ്ഞു.

തെരുവുനായകള്‍ സമൂഹത്തില്‍ ബുദ്ധിമുട്ടും പ്രയാസവും  സൃഷ്ടിക്കുന്നുണ്ട്. വന്ധ്യംകരണ പ്രക്രിയ  ശക്തിപ്പെടുത്തുകയാണ്​ വേണ്ടത്​. നായകളുടെ വന്ധ്യംകരണത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്  വീഴ്ച പറ്റിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ ഭരണാധികാരികള്‍ എന്നിവരാണ് ഇക്കാര്യത്തില്‍ താല്‍പര്യം കാണിക്കേണ്ടത്. കാഞ്ഞിരപ്പള്ളി നൈനാര്‍പള്ളി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിങ്​ സ​െൻററിലെ  പരിശീലനത്തിനു ശേഷം ജോലിയില്‍ പ്രവേശിച്ചവരെ ആദരിക്കുന്ന ചടങ്ങി​​െൻറ ഉദ്ഘാടന ശേഷം മാധ്യമ പ്രവര്‍ത്തകര്‍ക്കു നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കേരള സർക്കാർ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്നും തന്നെ ഭീകരയാക്കി രക്ഷപ്പെടാൻ സംസ്ഥാനം ശ്രമിക്കുകയാണെന്നും മേനകാ ഗാന്ധി ആരോപിച്ചിരുന്നു. നായകളെ കൊന്നൊടുക്കാനുള്ള സംസ്ഥാന സർക്കാറിന്‍റെ തീരുമാനം നിയമലംഘനമാണെന്നും കേന്ദ്രമന്ത്രി മേനകാ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.